അബ്ദുൽ റഹീമിന്റെ മോചനം; തുക സമാഹരിക്കുന്നതില്‍ നിര്‍ണ്ണായകമായി ജനകീയ കൂട്ടായ്മകൾ. സൗദി കിഴക്കന്‍ പ്രവിശ്യയിലെ എഴുപതോളം സംഘടനകളെ കോര്‍ത്തിണക്കി രൂപീകരിച്ച കമ്മിറ്റി വന്‍ വിജയമായി. കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് വലിയ തുക നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് കമ്മിറ്റി ഭാരവാഹികളും സംഘടനകളും.