തലസ്ഥാനത്തെ റോഡുകളെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസും എംഎൽഎ കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക്പോര്. വികസന പദ്ധതികളുടെ പേരിൽ റോഡുകൾ പൊളിച്ചിട്ടു നഗരത്തെ ശ്വാസം മുട്ടിക്കുന്നു എന്നായിരുന്നു കടകംപള്ളിയുടെ വിമർശനം. കരാറുകാരനെ മാറ്റിയപ്പോൾ ചിലർക്ക് പൊള്ളി എന്നായിരുന്നു ഇതിനുള്ള മന്ത്രിയുടെ പരോക്ഷ മറുപടി