നമ്മുടെ രാമന്‍ വന്നിരിക്കുന്നു, ഇനി കുടിലില്‍ അല്ല, മഹത്തായ ക്ഷേത്രത്തില്‍: മോദി

2024-01-22 131

വൈകാരികമായ നിമിഷമാണിതെന്നും രാമവിഗ്രഹത്തിന് സമീപം ചെലവഴിച്ചത് വൈകാരിക നിമിഷമാണ് എന്നും മോദി പറഞ്ഞു. 'രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, മഹത്തായ മന്ദിരത്തിലാണ്. പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു. 'സിയവാര്‍ റാം ചന്ദ്ര' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി തന്റെ പ്രസംഗം ആരംഭിച്ചത്.