അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുത്തേക്കും. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.