ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി അദ്ദേഹത്തിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് വ്യക്തമാക്കി. കേരളത്തിലുള്‍പ്പെടെ മാര്‍പ്പാപ്പ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.