ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്ന ഗവണർക്ക് പഴുതടച്ച കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനം. പ്രതിഷേധം തുടരുമെന്ന്
എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് ഇന്ന് മുതൽ നിലവിൽ വരിക.