28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രദർശനത്തിനെത്തുന്നത് ബ്രിക് ആൻഡ് മിറർ ഉൾപ്പെടെ 67 ചിത്രങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്കാർ ചിത്രങ്ങളും ഇന്ന് സ്ക്രീനിലെത്തും. കലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തുടങ്ങി അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.