ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് ആണ് നിർണായക ഉത്തരവിട്ടത്. അടുത്ത സപ്തമ്പർ മുപ്പതിന് മുൻപായി ജമ്മു കാശ്മീരിൽ തെരെഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ഉത്തരവിട്ടു.