അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി; 50 വീടുകൾ പൂർത്തിയായി
2023-12-05 1
അൻവർ സാദത്ത് എംഎൽഎ, സുമനസുകളുടെ സഹായത്തോടെ നടത്തുന്ന അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ധതിയിൽ 50 വീടുകൾ പൂർത്തിയായി. വിധവകളായ അമ്മമാർക്കാണ് വീട് നിർമിച്ചുനൽകുന്നത്. ചലച്ചിത്രതാരം കല്യാണി പ്രിയദർശൻ അൻപതാമത്തെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.