സിവിലിയൻ കൂട്ടക്കുരുതികൾക്കു പിന്നാലെ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ. വ്യാപക ആക്രമണത്തിന്റെ മുന്നൊരുക്കമെന്നോണം ഗസ്സയിൽ ഇൻറർനെറ്റ് സേവനം പൂർണമായും വിഛേദിച്ചു. നൂറുകണക്കിനാളുകൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ ബോധപൂർവം സിവിലിയൻ കുരുതി നടത്തുന്നതിന് തെളിവില്ലെന്നാണ് അമേരിക്കയുടെ വാദം.