രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ജാതിപീഡനം പുറത്തുകൊണ്ടുവന്ന മീഡിയ വൺ വാർത്തയെത്തുടർന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലെ ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ്.