പത്മകുമാറിന്‍റെ ഫാം ഹൗസ് നടത്തിപ്പുകാരി ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

2023-12-05 0

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പത്മകുമാറിന്‍റെ ഫാം ഹൗസ് നടത്തിപ്പുകാരി ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ഷീബയുടെ ഭർത്താവ് ഷാജിക്കും ഭർതൃ സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്. ഷീബയ്ക്കും ഭർത്താവിനും കഴിഞ്ഞ ദിവസം ഫോണിൽ വധഭീഷണി ലഭിച്ചിരുന്നു.