ഓയൂരിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ അബിഗേൽ സാറ റെജിക്കായി അന്വേഷണം ഊർജിതം. 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി എം.ആർ അജിത്കുമാറിന്റെ നിർദേശം.