കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. അസൗകര്യം ഉള്ളതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് എം എം വർഗീസ് അറിയിച്ചിരുന്നു. ഇളവ് അനുവദിക്കാൻ ആകില്ലെന്ന് ഇ ഡി നിലപാട് എടുക്കുകയായിരുന്നു.