തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) വര്‍ക്കിംഗ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു. നിസാമാബാദ് ജില്ലയിലെ ആര്‍മൂരില്‍ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മറ്റ് നേതാക്കള്‍ക്കൊപ്പം വാഹനത്തിന്റെ മുകളില്‍ കയറി പ്രചരണം നടത്തുകയായിരുന്നു കെ ടി രാമറാവു. ഇതിനിടയില്‍ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ ബാരിക്കേഡ് തകര്‍ന്ന് മന്ത്രിയോടൊപ്പമുള്ളവര്‍ റോഡിലേക്ക് വീഴുകയായിരുന്നു
~PR.17~ED.22~