എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള തീരുമാനത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ജെ.ഡി.എസ്സ് പിളര്‍പ്പിലേക്ക്. താനാണ് യഥാര്‍ത്ഥ ജെ.ഡി.എസ്സിന്റെ പ്രസിഡന്റെന്നും പാര്‍ട്ടിയിലെ ഭൂരിപക്ഷ നേതാക്കളും അണികളും തനിക്കൊപ്പമാണെന്നും ജെ.ഡി.എസ്സ് കര്‍ണ്ണാടക പ്രസിഡന്റും മുന്‍കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പറഞ്ഞു.