വിഴിഞ്ഞം കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള വിഴിഞ്ഞം ഇടവക പങ്കെടുക്കും

2023-10-13 2

വിഴിഞ്ഞം തുറമുഖം കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള വിഴിഞ്ഞം ഇടവക പങ്കെടുക്കും. വിഴിഞ്ഞം രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്.
മൂന്ന് കാര്യങ്ങൾക്കായി സർക്കാർ ഏഴരക്കോടി രൂപ അനുവദിച്ചെന്ന് അറിയിച്ചതായി വിഴിഞ്ഞം ഇടവക വികാരി ഫാദർ മോൺ നിക്കോളാസ്.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന കാര്യം അറിയില്ലെന്ന് വിഴിഞ്ഞം ഇടവക വികാരി മീഡിയ വണ്ണിനോട് പറഞ്ഞു.

Videos similaires