Thiruvonam bumper lottery sales cross 67 lakh as the draw date nears|സംസ്ഥാനത്ത് ഓണം ബംപര്‍ ലോട്ടറി വില്‍പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ്. വെള്ളിയാഴ്ച വരെ ഓണം ബംപറിന്റെ 67.31 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റിരുന്നു. ഈ റെക്കോഡാണ് ഇത്തവണ മറികടന്നത്. തിരുവോണം ബംപര്‍ പുറത്തിറക്കിയിട്ട് വെറും 51 ദിവസമേ ആയിട്ടുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ഓണം ബംപര്‍ ടിക്കറ്റ് 75 ലക്ഷം കടക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ നിഗമനം