Chandy Oommen's Statement about Oommen Chandy | സ്നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സി.ഒ.ടി.നസീറിന്റെ മാതാവ് നല്‍കിയ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ അപ്പ വേട്ടയാടപ്പെട്ടതുപോലെ ഒരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെടാന്‍ പാടില്ല. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാണ്. ഇങ്ങനെയൊരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ?. ആ ചോദ്യം കേരളത്തിന്റെ െപാതുസമൂഹത്തിനു മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞു
~ED.21~PR.17~HT.24~