SC stays Rahul Gandhi's conviction in defamation case, restores MP status | അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എംപി സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ അയോഗ്യത നീങ്ങുകയും എംപി സ്ഥാനം അദ്ദേഹത്തിന് തിരിച്ച് കിട്ടുകയും ചെയ്യും. വിചാരണ കോടതി വിധിക്ക് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ട് പാര്‍ലമെന്റ് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
#RahulGandhi #Wayanad
~PR.17~ED.23~HT.24~