ഇരട്ട സഹോദരനെ വയറ്റിലിട്ട് ജീവിച്ചത് 36 വര്‍ഷം.ഞെട്ടിക്കും ഈ യുവാവിന്റെ ജീവിതം

2023-06-24 7,830

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടാണ് 36 വര്‍ഷം സഞ്ജു ഭഗത് എന്നയാള്‍ ജീവിച്ചത്. ഇദ്ദേഹത്തിന്റെ വയറിന്റെ വലുപ്പം കാരണം എല്ലാവരും ഇദ്ദേഹത്തെ ഗര്‍ഭിണിയായ പുരുഷന്‍ എന്നാണ് വിളിച്ചിരുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയില്‍ ഭഗത് തന്റെ വയറിന്റെ വീക്കമൊന്നും ശ്രദ്ധിച്ചില്ല. കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമായിരുന്നെങ്കിലും ഭഗത് അതൊക്കെ സഹിച്ചു ജീവിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം ശ്വാസമെടുക്കാന്‍ ആവാതെ ഭഗത് വല്ലാതെ പ്രയാസപ്പെട്ടു.
~PR.17~ED.22~