കൊടുങ്കാറ്റില്‍ 4 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ്, ചേര്‍ത്തുപിടിച്ച് രക്ഷിക്കുന്ന പൊലീസുകാരി

2023-06-16 4,157

Watch Video: Gujarat Woman Cop saves mother and her 4-Day-Old Child As Biparjoy Hits | അതിതീവ്ര ചുഴലിക്കാറ്റായ ബിപര്‍ജോയ് ഗുജറാത്തിന്റെ തീരദേശ മേഖലയിലൂടെ വലിയ നാശംവിതച്ചുകൊണ്ടാണ് കടന്നുപോയത്. വീശിയടിക്കുന്ന കാറ്റിന്റേയും കനത്ത മഴയുടേയും ഭയപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്തുവന്നു. ഇതിനിടയില്‍ തന്നെയാണ് ദുരന്തമുഖത്ത് നിന്നുള്ള മറ്റൊരു ദൃശ്യം ഏവരുടേയും ഹൃദയം കവരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥ നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ആ ദൃശ്യങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു



~PR.17~ED.21~HT.24~

Videos similaires