Cyclone Biparjoy Turns Into "Extremely Severe Cyclonic Storm"| ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബിപോര്‍ജോയ് അതിവേഗത്തിലാണ് ശക്തി പ്രാപിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങി ജൂണ്‍ 15 ന് പാകിസ്ഥാനിലേക്കും സൗരാഷ്ട്ര, കച്ച് തീരങ്ങളിലും എത്താന്‍ സാധ്യതയുണ്ടെന്ന് ഐ എം ഡി അറിയിച്ചു