ഇന്ത്യ ഉള്‍പ്പടേയുള്ള ചില ഏഷ്യന്‍ റിഫൈനറികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്. ഈ വര്‍ഷാവസാനം അല്‍ സൂര്‍ റിഫൈനറിയില്‍ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് റിഫൈനിംഗ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുവൈത്തില്‍ നിന്നുള്ള കുറഞ്ഞ വിതരണം ഏഷ്യയിലേക്കുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ എണ്ണ വിതരണം കര്‍ശനമാക്കുകയും ഇതിലൂടെ രാജ്യാന്തര വിപണിയിലെ എണ്ണ വില വര്‍ധനവിന് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്