സുബി മരിച്ചപ്പോള്‍ പ്രശംസിക്കുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ എന്താണ് കാണിച്ചത്

2023-02-23 7,249

A viral facebook post about Subi Suresh | എന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ എഴുതാന്‍ ആളുകളുണ്ട്, സുഖമാണോന്ന് ചോദിക്കാന്‍ ആരുമുണ്ടായിട്ടില്ല... ഒരിക്കല്‍ നടി സുബി സുരേഷ് പറഞ്ഞ വാക്കുകളാണിത്. പല താരങ്ങളുടെയും കൂടെ ഒളിച്ചോടിയെന്നും വിവാഹം കഴിച്ചെന്നുമൊക്കെയുള്ള കിംവദന്തികള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരഭിമുഖത്തില്‍ സുബി പറഞ്ഞതായിരുന്നു. അന്നൊക്കെ പലരും സുബിയുടെ സംസാരത്തെയും നടപ്പിനെയുമൊക്കെ കുറ്റപ്പെടുത്തി. എന്നാല്‍ അപ്രതീക്ഷിതമായി മരണം സംഭവിച്ചതോടെ അവരെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ശരിക്കും മരണത്തില്‍ പോലും ആര്‍ക്കും സുബിയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്‌