നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിനെതിരെ ദിലീപ്. മഞ്ജുവിനെ വിസ്തരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കി