കുഞ്ഞുണ്ടായ ട്രാൻസ് ദമ്പതികളെ അധിക്ഷേപിച്ച് നാസർ ഫൈസി കൂടത്തായി

2023-02-11 2

Nasar Faizy Koodathai Against The Trans Parents |
ട്രാന്‍സ്‌ജെന്റര്‍ മാതാപിതാക്കളായ സഹദിനേയും സിയയേയും അധിക്ഷേപിച്ച് സമസ്തന നേതാവ് നാസര്‍ ഫൈസി കൂടത്തായി. 'കോലം കെട്ടിയാലും ഗര്‍ഭം മറു ലിംഗം ധരിക്കില്ല' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ട്രാന്‍സ്‌ജെന്റര്‍ പ്രഗ്‌നന്‍സിക്കെതിരെ നാസര്‍ ഫൈസി രംഗത്തെത്തിയത്. 'പെണ്ണിന്റെ സ്തനം മുറിച്ചൊഴിവാക്കിയാല്‍ ആണിന്റെ ഉദരത്തില്‍ ഗര്‍ഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗര്‍ഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകള്‍ മാറ്റിയെഴുതിയാല്‍ ഗര്‍ഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തില്‍ ഉരുണ്ടുകൂടില്ല', എന്നാണ് പോസ്റ്റില്‍ പറയുന്നത്‌

#Kerala #Transwoman #Transgender