ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി. ''ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കും.'' ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ വിജയത്തിനു ശേഷം ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തോട് മെസ്സി പറഞ്ഞു