റോണോയെ കാത്തിരുന്നവര്‍ ശശിയായോ? തഴയാനുള്ള യഥാര്‍ത്ഥ കാരണം ഇതാ | *Football

2022-12-07 1

FIFA World Cup 2022: Coach Fernando Santos Calls Dropping Cristiano Ronaldo As Purely 'Strategic'| ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പോര്‍ച്ചുഗലും സ്വിറ്റ്സര്‍ലാന്‍ഡും തമ്മിലായിരുന്നു പ്രീക്വാര്‍ട്ടറിലെ അവസാന മത്സരം. ഈ കളിയില്‍ പറങ്കിപ്പട ഒന്നിനെതിരേ ആറു ഗോളുകളുടെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു. പക്ഷെ ഈ മത്സരത്തില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയായിരുന്നു പോര്‍ച്ചുഗല്‍ ഇറങ്ങിയത്. റോണോ മാജിക്ക് കാണാനിരുന്ന ആരാധകരെ ഇതു നിരാശപ്പെടുത്തുകയും ചെയ്തു. 73-ാം മിനിറ്റിലായിരുന്നു ജോവോ ഫെലിക്സിനു പകരം റൊണാള്‍ഡോ ഗ്രൗണ്ടിലെത്തിയത്. എന്തുകൊണ്ടാണ് അദ്ദേഹത്ത പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്

Videos similaires