Thalassery: The License Of Shihshad, Who Attacked A Six-Year-Old Boy Who Was Leaning On A Car, Will Be Cancelled
കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാനും നിര്‍ദേശിച്ച് നോട്ടിസ് നല്‍കും.തെറ്റായ ഭാഗത്ത് വാഹനം നിര്‍ത്തിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആര്‍ടിഒയുടെ നോട്ടീസില്‍ പറയുന്നത്. ഇതില്‍ ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കുമെന്നാണ് റിപ്പോര്‍ട്ട്
#Kannur #KannurBoyKicking #KannurNews