ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. കേസിലെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട റോസിലിയുടെ മൊബൈല്‍ ഫോണും ബാഗും പോലീസ് കണ്ടെത്തി. അതിനിടെ, മനുഷ്യ മാംസം ഷാഫി കൊച്ചിയിലേക്ക് എത്തിച്ചതായി മൊഴിയിലുണ്ട്. രണ്ട് തവണ കൊല നടത്തിയപ്പോഴും മൃതദേഹം കൊച്ചിയില്‍ കൊണ്ടുവന്നെന്നായിരുന്നു മൊഴി