Adipurush teaser Trolls; Leading VFX Company Says They Are Not Part Of This Film | കരിയറിൽ ബാഹുബലിക്ക് ശേഷം വലിയൊരു ഹിറ്റ് പ്രഭാസിന് ലഭിച്ചിട്ടില്ല. ബാഹുബലി ദ കൺക്ലൂഷന് ശേഷം ഇറങ്ങിയ രാധേ ശ്യാം, സാഹോ എന്നീ സിനിമകൾ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനാൽ തന്നെ ആദിപുരുഷിന്റെ വിജയം നടനെ സംബന്ധിച്ച് അത്യാവശ്യം ആണ്. എന്നാൽ ചിത്രത്തിന്റെ ടീസറിന് നേരെ വ്യാപക ട്രോളുകളാണ് ഉയർന്ന് വരുന്നത്. Recommended Video സൂപ്പർ ലുക്കിൽ ഭാവനയും ഹണി റോസും ആലപ്പുഴയിൽ വിഎഫ്എക്സ് കാർട്ടൂൺ പോലെയുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. കേരളത്തിലും നിരവധി യൂട്യൂബർമാർ ആദിപുരുഷ് ടീസറിനെ ട്രോളുന്നുണ്ട്. എന്നാൽ ടീസർ കണ്ട് സിനിമയെ വിലയിരുത്തരുതെന്ന് പ്രഭാസിന്റെ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.