The Word Kuzhimandhi should be banned tells VK Sreeraman | സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം കുഴിമന്തി ആണ്. ഈ അറേബ്യന്‍ വിഭവത്തിന്റെ പേരിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു
#Kuzhimandi #VKSreeraman #KuzhimandiKerala