മരണയോട്ടം നടത്തിയ ഡ്രൈവറെ വാക്കുകൊണ്ട് പഞ്ഞിക്കിടുന്ന യുവതി, ഞെട്ടിക്കും വീഡിയോ

2022-09-06 2,100

പാലക്കാട് പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് തടഞ്ഞത്.ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമിത വേഗതയിലായിരുന്ന ബസ് മുന്നിലെ വാഹനം ശ്രദ്ധിക്കാതെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്നാണ് യുവതി തടഞ്ഞുനിര്‍ത്തിയത്. ബസ് ഡ്രൈവര്‍ക്ക് കണക്കിന് കൊടുക്കുന്നുമുണ്ട് യുവതി.
നിരവധി പേര്‍ സാന്ദ്രയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു്. നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യങ്ങള്‍ കാണാം

Videos similaires