ഗുരുവായൂർ സ്വർണ കവർച്ചക്കേസിൽ തമിഴ്നാട്ടുകാരായ സഹോദരങ്ങൾ അറസ്റ്റിൽ. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് കുറ്റം. മുഖ്യപ്രതി ധർമ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും.