വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്. പന്ത്രണ്ടര ലക്ഷം പിഴയും ഒടുക്കണം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പന്ത്രണ്ടര ലക്ഷം രൂപം പിഴ വിധിച്ചതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. ആത്മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കം മൂന്ന് വകുപ്പുകളിലായി 18 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്