കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹന താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെത്തി. മരണത്തിന് പിന്നാലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു