ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. 'എസ്‍കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ യുക്രേനിയൻ താരമായ മറിയ റ്യബോഷപ്‍കയാണ് നായിക. മറിയ റ്യബോഷപ്‍കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍ത് 'എസ്‍കെ' 20 പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി അനുദീപാണ് (SK 20).