ഓരോ കാലഘട്ടത്തിലും ചില താരപോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ആഘോഷിച്ചിട്ടുള്ളത് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അകാലത്തില്‍ വിടവാങ്ങിയ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും തമ്മിലുള്ള മാറ്റുരയ്ക്കലുകളായിരുന്നു. വോൺ-സച്ചിൻ പോരാട്ടങ്ങളിലൂടെ