Yogi Adityanath alerts people of state on UP becoming like Bengal, Kerala if BJP not re-elected
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളവും ബംഗാളും കാശ്മീരും പോലെ ആകുമെന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലേയും ബംഗാളിലേയും പോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഇല്ലെന്നും ബിജെപി ഭരണകാലത്ത് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും യോഗി പ്രതികരിച്ചു. യുപിയില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനെടെ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ വാക്കുകള്‍