IND vs WI: Rishabh Pant to be named vice-captain for first ODI, says BCCI source
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായേക്കും. ഫെബ്രുവരി ആറിന് നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിന്‍ഡീസുമായുള്ള ആദ്യ പോരാട്ടിത്തില്‍ ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.