ആക്രി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വാഹനത്തിന് പകരം യുവാവിന് ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ആക്രി വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വാഹനം ഓടിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിന്റെ ദൃശ്യങ്ങള്‍ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ ചെറുവാഹന യാത്രയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്നതിനൊപ്പം ആ ചെറുവാഹനത്തിന് പകരമായി പുതിയ വാഹനം നല്‍കാനുള്ള സന്നദ്ധതയും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു