India vs South Africa 2nd ODI, Match Preview

2022-01-20 367

രണ്ടാം ഏകദിനം ജയിക്കുമോ?
അടിമുടി മാറ്റം അത്യാവശ്യം
Match Preview

India vs South Africa 2nd ODI, Match Preview

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ (21-01-2022). ആദ്യ മത്സരത്തില്‍ 31 റണ്‍സിന് ജയിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ നാളത്തെ മത്സരം രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്.