വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം വരുന്നു ?

2022-01-20 2

മലയാള സിനിമയിൽ വലിയൊരു ഫാൻ ഫോളോയിങ് ഉള്ള സിനിമയാണ് 'വെള്ളിമൂങ്ങ'. 'മാമച്ചൻ' എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിന്റെ തിരക്കഥയിലെ വെള്ളിമൂങ്ങയില്‍ ബിജു മേനോൻ അഭിനയിച്ചത്. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു 'മാമച്ചൻ'. ആസിഫ് അലി ചിത്രത്തില്‍ അതിഥി താരമായി എത്തിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Videos similaires