Emirates Ad Has Woman Standing on Top of Burj Khalifa: Watch Video
വീണ്ടും ബുര്‍ജ് ഖലീഫയുടെ തുഞ്ചത്ത് കയറി കാഴ്ചക്കാരെ ഞെട്ടിച്ച് നിക്കോള്‍ സ്മിത്ത് ലുഡ്വിക്ക്. ഇത്തവണയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യത്തിന് വേണ്ടിയാണ് എയര്‍ ഹോസ്റ്റസിന്റെ വേഷത്തില്‍ നിക്കോള്‍ സ്മിത്ത് ലുഡ്വിക്ക് ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി നിന്നത്. ദുബൈ എക്സ്പോ കാണാന്‍ എമിറേറ്റ്സ് വിമാനത്തില്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ക്ഷണിച്ചാണ് ഇത്തവണ ഡൈവിങ് പരിശീലക കൂടിയായ നിക്കോളിന്റെ പ്രകടനം