China's Strict COVID Policy Forcing People To Quarantine In Tiny Metal Boxes; Video
കൊവിഡ് മൂന്നാം തരംഗം വീണ്ടും ലോകമെങ്ങും വ്യാപിക്കുകയാണ്. വാക്‌സീനേഷനും സാമൂഹിക അകലവും മാസ്‌ക്കും നിര്‍ബന്ധമാണെന്ന് പറയുമ്പോഴും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല. എന്നാല്‍ ചൈനയില്‍ കാര്യങ്ങള്‍ മുറപോലെയാണ്. വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്‌സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ്. എന്നാല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍