കോവളത്ത് മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വയ്ക്കാത്ത വിദേശിയെ പിടികൂടി പൊലീസ്. സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെയാണ് പൊലീസ് പിടികൂടിയത്. ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു