കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ സിനിമാ തീയറ്ററുകള്‍ അടക്കം അടയ്ക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം ഇന്നലെയാണ് വന്നത്. പല തവണ റിലീസ് നീട്ടിയ ചിത്രം ജനുവരി 7ന് തിയറ്ററുകളില്‍ എത്താനിരിക്കെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് റിലീസ് മാറ്റിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുകയാണ്.