ചിരിപ്പിച്ച് ചിന്തിപ്പിച്ച് ഒരു താത്വിക അവലോകനം ട്രെയിലർ

2021-12-27 4

ജോജു ജോര്‍ജ് , നിരഞ്ജൻ രാജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഒരു താത്വിക അവലോകനം' ഡിസംബർ 31ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം യൊഹാന്‍ പ്രാഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിർമിച്ചിരിക്കുന്നത്. ജോജു ജോര്‍ജിനൊപ്പം അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, നിരഞ്ജന്‍, പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാർ, മാമുക്കോയ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

Videos similaires