മൂന്ന് മാസത്തിന് ശേഷം ഷാരൂഖ് ഖാൻ ഷൂട്ടിം​ഗ് സെറ്റിലേക്ക്

2021-12-23 5

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ന്റെ ജീവിതത്തിൽ ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് മാസം. മകനായ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം. ഒക്ടോബർ 28നാണ് ആര്യൻ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോഴിതാ ഷൂട്ടിം​ഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു